ന്നവനെക്കാണാന്‍ ഒരിക്കല്‍ക്കൂടി പോയി... ഇന്നാണ് വിധി വന്നെന്നറിഞ്ഞത്... പ്രതീക്ഷിച്ച പോലെ വധശിക്ഷ തന്നെയാണ് വിധിച്ചതെങ്കിലും അവനിന്ന് പതിവിലും ശാന്തനായി കാണപ്പെട്ടു, എങ്കിലും മനസ്സില്‍ നിന്നും മറഞ്ഞു പോയ ഓര്‍മ്മകളുടെ ഒരു വലിയ ഭാണ്ഢക്കെട്ട് വീണ്ടുമൊരാവര്‍ത്തി കൂടി ഓര്‍ത്തെടുക്കേണ്ടി വന്നു...

ചിലയിടങ്ങളില്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ കാറ്റേറ്റ് മനസൊന്നു കുളിര്‍ത്തു, നഷ്ടബോധത്തിന്റെ തിരിച്ചറിയപ്പെടാത പോയ കുറ്റബോധം ചില വഴിത്താരകളില്‍ കണ്ണ് നനയിച്ചു. ചില പേരുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വ്യക്തിബോധത്തിന്റെ ഗര്‍വ്വുകളെല്ലാം അഴിച്ചു വെച്ച് വെറും അക്ഷരക്കൂട്ടങ്ങളായി നിറഞ്ഞു പുഞ്ചിരിച്ചു..

കാ
ലാന്തരങ്ങളില്‍ മനസ്സ് സമ്മാനിച്ച അകല്‍ച്ചയുടെ മയക്കത്തിനപ്പുറം മറുപടി കൊടുക്കാതെ പോയ ചോദ്യങ്ങള്‍ക്കെല്ലാം ഇന്ന് വ്യക്തമായ ഉത്തരം കൊടുത്തു, ആ മറുപടികള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളും മുന്‍പ് അവന്‍ ഈ ഓര്‍മ്മകളുടെ കൂടുവിട്ട് എന്നെന്നേക്കുമായി വിടകൊള്ളുമെന്നുറപ്പുണ്ടെങ്കില്‍ക്കൂടി... :)

"സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ"ന്ന് പണ്ടൊരു മാതൃഭൂമി വാരാന്ത്യപ്പതിപ്പിന്റെ പുറം കോളത്തില്‍ വായിച്ചതിന്നുമോര്‍ക്കുന്നുണ്ട്... അറ്റുപോയ സൗഹൃദത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനവതരിച്ച, ലോകത്തിന്റെ അങ്ങുമിങ്ങും ചിതറിത്തെറിച്ച സൗഹൃദത്തെ ഒരു കുടക്കീഴില്‍ കൂട്ടിയടുപ്പിക്കാനായെത്തിയ ഓര്‍ക്കുട്ട്, അന്ന് അതൊരു അദ്ഭുതമായിരുന്നു, ആദ്യത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക് അക്വോണ്ട് എന്ന ആശ്ചര്യവും സമ്മാനിച്ചതവനായിരുന്നു, പിന്നീടുണ്ടായത് അവിചാരിതമായ കുത്തൊഴുക്കായിരുന്നു, പിടിച്ചു നില്‍ക്കാനവന്‍ ശ്രമിച്ചതാണ്,നമ്മള്‍ തന്നെയാണ് കൈയ്യൊഴിഞ്ഞത്... ഇനിയുള്ളത് അനിവാര്യമായ പടിയിറക്കം...

വസാനത്തെ സ്ക്രാപ്പ് പ്രിയ്യപ്പെട്ടവര്‍ക്കായി പോസ്റ്റ് ചെയ്ത് സന്തോഷത്തോടെ യാത്രയാക്കാം, സോഷ്യല്‍ നെറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു തന്ന നമ്മുടെ പ്രിയ കൂട്ടുകാരനെ... :)